ലണ്ടൻ:തരൂരിന്റെ ട്വീറ്റിലെ ഇംഗ്ലീഷില്‍ ഞെട്ടി ഓക്‌സ്‌ഫോര്‍ഡും; തരൂരിന്റെ വാക്യത്തിലെ പദത്തിനെക്കുറിച്ച് ഡിഷ്ണറി അധികൃതരുടെ ട്വീറ്റ്
ന്യൂഡല്‍ഹി: ശശി തരൂരിനെതിരെ കൊട്ടിഘോഷിച്ച് അര്‍ണാബ് ഗോസ്വാമി കൊണ്ടുവന്ന ഓഡിയോ ടേപ്പുകള്‍ നനഞ്ഞ പടക്കമായതിന് പിന്നാലെ റിപ്പബ്ലിക്ക് ചാനലിനും അര്‍ണാബിനുമെതിരെയുള്ള തരൂരിന്റെ ട്വീറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ട്വീറ്റില്‍ അര്‍ണാബിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളേക്കാളുപരി അദ്ദേഹം ഉപയോഗിച്ച കടുകട്ടി ഇംഗ്ലീഷാണ് ചര്‍ച്ചയായത്. ഇപ്പോഴിതാ ആ പദപ്രയോഗത്തില്‍ ഞെട്ടിത്തരിച്ച് ഓക്‌സ്‌ഫോര്‍ഡും.
തരൂര്‍ ട്വീറ്റ് ചെയ്തല്ല ഓക്‌സേഫോര്‍ഡിനെ ഞെട്ടിച്ചത്. അതില്‍ ഉപയോഗിച്ച ‘ഫരാഗോ’ എന്ന വാക്കാണ് ഞെട്ടലിന് കാരണം. ഈ വാക്കിന്റെ അര്‍ഥം കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് ഗൂഗിളില്‍ തിരഞ്ഞത്. ഒടുവില്‍ ഇത് ഓക്‌സ്‌ഫോര്‍ഡ് അധികൃതരുടെ ശ്രദ്ധയിലും പെടുകയായിരുന്നു. ആര്‍ക്കും മനസിലാകാത്ത കടുകട്ടി വാക്കിന്റെ അര്‍ഥം തേടി ഓക്‌സ്‌ഫോഡ് ഡിക്ഷണറിയുടെ സൈറ്റിലേക്കും നിരവധി അന്വേഷണങ്ങളെത്തി. ഒരു വാക്കിന്റെ അര്‍ഥമന്വേഷിച്ച് എത്തിയവരുടെ എണ്ണം കണ്ടാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി ഞെട്ടിയത്.
ഒടുവില്‍ ഇക്കാര്യം ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നെല്ലാമാണ് ‘ഫരാഗോയുടെ അര്‍ത്ഥം. ‘ഫരാഗോ’യുടെ അര്‍ത്ഥം അന്വേഷിച്ച് ഓക്‌സ്‌ഫോര്‍ഡിലെത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസം വന്‍തോതില്‍ വര്‍ധിച്ചുവെന്നും തന്റെ ഒരു ട്വീറ്റില്‍ ശശി തരൂര്‍ ഈ വാക്ക് ഉപയോഗിച്ചതിന് ശേഷമാണ് ഇതുണ്ടായതെന്നുമായിരുന്നു ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ട്വീറ്റ്.

Advertisements